THE REAL HERO ch 01
എൻറെ ജീവിതത്തിലെ ഏറവും മനോഹരമായ വർഷം ,എൻറെ
ഒൻപതാം ക്ലാസ്സയിട്ടാണ് എനിക്ക് തോന്നുന്നത് എന്നെന്നും ഞാൻ ആ വർഷം
ഓർകാനും ശ്രമിക്കുന്നു .....
മലപ്പുറത്തെ ഒരു ബോർഡിങ്ങിൽ ഏകദേശം ആയിരത്തോളം
വിദ്യാർത്ഥികളുള്ള ഒരു സ്ഥാപനത്തിലാണ് ഞാൻ പഠിച്ചിരുന്നത്. എൻറെ
ഒൻപതാം ക്ലാസിന്റെ തുടക്കം ..ബോര്ടിങ്ങിലേക് പുതുതായി ചേർത്ത വിദ്യര്തികളുമായി രക്ഷിതാക്കൾ റൂമിലേക്ക് വന്നു. കു ട്ടികളെ താമസിപ്പിക്കു ന്നത് വാർഡിലാണ് ...ഏകദേശം അൻപതോളം പേർ ഓരോ വാർഡിലുമുണ്ടാകും .ഓരോ വാർഡിനും ഒരു വാർഡ് ലീഡറും ഒരു വാർഡനും ഉണ്ടാകും .......
ആ വർഷം വാർഡ് ലീഡറായി നിയോകിക്കപെട്ടത് ഞാനായിരുന്നു
വാർഡ് ലീഡറുടെ ചുമതല വളരെ ഏറെ ബുദ്ധിമുട്ടേറിയതാണ് . കുട്ടികൾക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക ,കൃത്യ സമയത്ത് എല്ലാവരേയും ക്ലാസ്സിൽ പറഞ്ഞയക്കണം ,ആർക്കെങ്കിലും അസുഖമുണ്ടെങ്കിൽ ഓഫീസിൽ വിവരമറിയിക്കണം പട്ടിക അങ്ങനെ നീളുന്നു ......
ആ വർഷമാണ് എനിക്കൊരു കൂട്ടുകാരനെ കിട്ടുന്നത് അവനെ "ഷഹിം " എന്നു വിളിക്കാം .സാധാരണ കൂട്ടുകാരിൽ നിന്ന് വ്യത്യസ്ഥമായി അവൻ എന്നെ വളരെ അധികം സ്വാദീനിച്ചു .അവനാണ് ഈ കഥയിലെ നായകൻ .ഏകദേശം ഒരു ആറടി പൊക്കവും ,ഒടുക്കത്തെ വണ്ണവും പഞ്ഞി പോലത്തെ ശരീരവും....നമ്മുടെ "മെസ്സി ".അവന് ബുദ്ധിമാന്ദ്യം ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എനിക്കിതുവരെ തോന്നിയിട്ടില്ല .
ക്ലാസ്സ് തുടങ്ങുന്നതിനു ഒരു ദിവസം മുൻപ് ബോർഡിംഗ് തുടങ്ങും .
പുതുതായി വരുന്നവർക്കെല്ലാം ഒരേ അനുഭവമാണ് .....വാർഡിൽ ഒരു കൂട്ടകരച്ചിൽ മുഴങ്ങികേൾക്കാം ഏതോ ഒരു മരണ വീടിലെത്തിയ പ്രതീതി .
ഈ കലാപരുപാടി ഏകദേശം ഒരു അരമണിക്കൂറോളം നീളും .'വീട്ടുക്കാരെ പിരിഞ്ഞതിലുള്ള വിഷമം '
(തുടരും )
MY NEW STORY..
ReplyDeleteNICE Baakki koode kodukk...
ReplyDeletewhere is balance story?
ReplyDelete